മനുസന്റെ നെഞ്ചില്‍ പടച്ചോന് കുയിച്ചിട്ട
മധുരക്കനിയാണനുരാഗം - ഒരു
മധുരക്കനിയാണനുരാഗം
മനുഷ്യന്റെയുള്ളില്‍ ഈശ്വരന് കുഴിച്ചിട്ട
മാണിക്യക്കല്ലാണനുരാഗം - ഒരു
മാണിക്യക്കല്ലാണനുരാഗം
വെയിലേറ്റു വാടുകയില്ലാ
തീയില്‍ക്കുരുത്തൊരു കനിയാണ് (2)
സ്വര്‍ഗ്ഗത്തെ സുന്ദരിമാരവര്‍
നട്ടുനനച്ചൊരു കനിയാണ് (2)
പുരുഷനും പെണ്ണും കല്യാണത്തിനു
കറിവെച്ചീടണ കനിയാണ് (2)
മനുസന്റെ നെഞ്ചില്‍ പടച്ചോന് കുയിച്ചിട്ട
മധുരക്കനിയാണനുരാഗം - ഒരു
മധുരക്കനിയാണനുരാഗം
മനുഷ്യന്റെയുള്ളില്‍ ഈശ്വരന് കുഴിച്ചിട്ട
മാണിക്യക്കല്ലാണനുരാഗം - ഒരു
മാണിക്യക്കല്ലാണനുരാഗം
പറിച്ചുകളയാന്‍ നോക്കേണ്ട
അറിവില്ലാത്ത ലോകമേ
തഴച്ചുവളരും കനിയാണേ - അനുരാഗം
മജ്നുവും ലൈലയും പണ്ടിത് തിന്നപ്പോള്‍
മരണം പോലും മധുരിച്ച്
മരണം പോലും മധുരിച്ച് (മജ്നുവും.. )
ഒരുനാളും ചീയാത്ത... ഒരിക്കലും വാടാത്ത
കണ്ണുനീരാല്‍ നനച്ചുപോറ്റിയ
കനിയാണേ അനുരാഗം
കണ്ണനും രാധയും വൃന്ദാവനത്തില്‍
കാത്തുവളര്‍ത്തിയ കനിയാണ് - ഇതു
കാത്തുവളര്‍ത്തിയ കനിയാണ് (കണ്ണനും.. )
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page