നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍ (2)
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍ (2)
ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം
പോത്തുപോലെ വളര്‍ന്നല്ലോ - ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ (2)
കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍
ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍
പോലുമിന്നുമറന്നല്ലോ - ഞാന്‍
നൂലുപോലെ മെലിഞ്ഞല്ലോ (2)
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കു പറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page