എൻകണ്ണിന്റെ കടവിലടുത്താൽ
കാണുന്ന കൊട്ടാരത്തിലു
പ്രാണന്റെ നാടു ഭരിക്കണ സുൽത്താനുണ്ട്
പാടിയാടി നാടുവാഴണ സുൽത്താനുണ്ട്
ഒരു സുൽത്താനുണ്ട്
എൻ കരളിന്റെ കതകു തുറന്നാൽ
കാണുന്ന പൂങ്കാവിങ്കലു
മാണിക്യമണിയറതന്നില് റാണിയൊന്നുണ്ട്
നാണമോടേ വീണ മീട്ടണ റാണിയൊന്നുണ്ട്
മധുവാണിയൊന്നുണ്ട്
മലർത്തിങ്കൾ വിരിയുന്ന മധുമയരാവിൽ
മാമ്പൂ പൊഴിയുന്ന മകരനിലാവിൽ (2)
ഞാനെന്റെ സുൽത്താനൊരു മാല നൽകീടും
പൂമാല നൽകീടും
(കണ്ണിന്റെ.... )
മധുമണം ചൊരിയുന്ന മധുരക്കിനാവിൽ
മായക്കുതിരകൾ വലിക്കുന്ന തേരിൽ (2)
അന്നേരം റാണിയെ ഞാൻ കൊണ്ടു പോയീടും
ദൂരേ കൊണ്ടു പോയീടും
(കണ്ണിന്റെ.... )
സുൽത്താനും റാണിയുമായി
സൗന്ദര്യ സാമ്രാജ്യത്തിൽ
പൊൻ താമരപ്പൂക്കൾ തേടി പറന്നു പോകും
എന്നും പറന്നു പോകും എന്നും പറന്നു പോകും
എന്നും പറന്നു പോകും
Film/album
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page