കണ്ണുനീരിതു കണ്ടതില്ലയോ

കണ്ണുനീരിതു കണ്ടതില്ലയോ കാർമുകിൽ വർണ്ണാ
കണ്ണുനീരിതു കണ്ടതില്ലയോ കാർമുകിൽ വർണ്ണാ
വന്നു വാങ്ങുകെൻ ജീവനാകുമീ നല്ല തൂവെണ്ണ
എൻ താമരക്കണ്ണാ (വന്നു...)
കണ്ണുനീരിതു കണ്ടതില്ലയോ

മാറിൽ നീ ചൂടും മാലയിലൊരു മാലതി മലരായി (2)
മാധവാ തവ മായയാലെന്നെ മാറ്റുക വേഗം
നീ മാറ്റുക വേഗം
ഞാനൊരു വെറും കാനനത്തിലെ
പുൽക്കൊടിയല്ലോ (2)
തൂവുകെന്നിൽ നീ പാവന മണിവേണുവിൻ ഗാനം
എൻ ജീവിത ഗാനം (2)
കണ്ണുനീരിതു കണ്ടതില്ലയോ

കണ്ടു വന്ന കിനാക്കൾ തന്നുടെ
കാളിന്ദീ നദിയിൽ (2)
നിന്റെ പുഞ്ചിരിപ്പഞ്ചമിയിയിലെ ചന്ദ്രിക പോലെ
എന്നും പൊന്തി വന്നീലേ 
കണ്ണുനീരിതു കണ്ടതില്ലയോ കാർമുകിൽ വർണ്ണാ