താരകങ്ങൾ കേൾക്കുന്നൂ

താരകങ്ങൾ കേൾക്കുന്നൂ
കാറ്റിലൂടെ ഒഴുകുന്നൂ
എന്റെ ശോകസംഗീതം ഗദ്ഗദഗീതം (താരകങ്ങൾ..)

ആശ തൻ ചിറകടി ഏറ്റു പോയ് കൂടിതിൽ
ആകെയെൻ സ്പന്ദനം മാത്രമായ് നെഞ്ചിതിൽ
നിഴലില്ലാരൂപമായ് കേഴുന്നു ഞാനിതാ
ദേവാ നീ വരൂ മോചനം നൽകാൻ

അഴലുകൾ അഴികളായ് കൂടുമീ ഗുഹയിതിൽ
കണ്ണുനീർത്തുള്ളികൾ മുത്തു പോൽ കോർത്തു ഞാൻ
ബന്ധിനിയായ് മരണത്തിനു നന്ദിതയായ് കേഴുന്നു
ദേവാ നീ വരൂ ശാപമോക്ഷമേകാൻ  (താരകങ്ങൾ..)