ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും
പൂർണ്ണിമയല്ലോ സ്നേഹം(2)
ജീവനിൽ ബന്ധം തളിരണിഞ്ഞീടും
ചാരുതയല്ലോ സ്നേഹം (ഭൂമിയിൽ...)
സാ നിസരിസാ
ലാല്ലലല്ലാ ലല്ലല്ല ലല്ലല്ലല്ലാ‍്
താ താരാരിരാ
ലാല്ലലല്ലാ ലല്ലല്ല ലല്ലല്ലല്ലാ‍്
കടലിനു സ്നേഹം കരയോട്
ഉടലിനു സ്നേഹം ഉയിരോട് (2)
മലരിനു സ്നേഹം മാധവമോട് (2)
ഇരവിനു സ്നേഹം നിലവോട് (ഭൂമിയിൽ...)
സാ രീ ഗ മാ പാ (2)
മലയുടെ സ്നേഹം പുഴയോട്
മയിലിനു സ്നേഹം മുകിലോട് (2)
കിളിയുടെ സ്നേഹം തേൻ കനിയോട്
മധുപനു സ്നേഹംമലരോട് (ഭൂമിയിൽ...)
Film/album
Singer
Music
Lyricist