മുത്തുകിലുങ്ങും ചെപ്പാണെടാ

മുത്തു കിലുങ്ങും ചെപ്പാണെടാ ഇത്
മുത്താരം കടലിലെ ചിപ്പിയാണെടാ
കരയോടു കര ചുറ്റി
കടലാകെ വലവീശി
വില പേശി കിട്ടാത്ത നിധിയാണെടാ
ഇതു നിധിയാണെടാ

ആകാശത്തമ്പുരാൻ തന്ന മുത്ത്
കരളിൻ രത്ന തുരുത്തിൻ അക്കരെ
കരകാണാക്കടലിൽ വിളഞ്ഞ മുത്ത് (2) {മുത്തു കിലുങ്ങും...}


കൈ തട്ടി എറിയുവത് ആരാരോ
പൊൻ ചിപ്പി തുറന്ന് മുത്തെടുത്ത്
പൂമുത്തം നൽകാത്തവരാരാരോ (2) {മുത്തു കിലുങ്ങും...}