കുമുദിനി പ്രിയതമനുദിച്ചൂ
പ്രമദവനങ്ങള്‍ ചിരിച്ചൂ
കുസുമബാണനെന് കവിളില്‍ നാണത്തിന്
കുങ്കുമരേഖകള്‍ വരച്ചു
കുമുദിനി പ്രിയതമനുദിച്ചു
ജീവിതേശ്വരാ നിനക്കു വേണ്ടി ഞാന്‍
ദേവസൌഗന്ധികം ചൂടി (ജീവിതേശ്വരാ...)
പ്രാണനാഥന്റെ കാതുകള്‍ കവരാന്‍ (2)
വീണാവാദിനിയായി -ഞാനിന്നു
വീണാവാദിനിയായി
കുമുദിനി പ്രിയതമനുദിച്ചൂ
ആത്മനായകാ... നായകാ....
ആത്മനായകാ ചൈത്രസമീരനില്‍
ആരാമമുല്ലയെപ്പോലേ..
ആത്മനായകാ ചൈത്രസമീരനില്‍
ആരാമമുല്ലയെപ്പോലെ.. രാഗസംഗീതലഹരിയില്
ഞാനൊരു രാജീവസുമമായാടീ (2)
(കുമുദിനി..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page