ആ..ആ..ആ.ലാലലാ ലല്ലാല ലാലലാ
ലാലാ ലാലാ ലാലാ
മഴക്കാലമേഘം മലരൂഞ്ഞാലാട്ടിയത്
ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത് (2)
ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത്
ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത്
ലലലാലല ലാലലാ ലല ലാലല ലാലലാ
മീട്ടാത്ത വീണയാം എന്നുടെ ദേഹം
നീ തൊടും വേളയിൽ മോഹനരാഗം (2)
വിരൽവഴി പകർന്നത് ഉടൽ വഴി കലർന്നത്
തല മുതൽ കാൽ വരെ കുളിരണിയാൻ
പൊന്നേ ഞാനൊരു പൂവല്ല
പൂ പോലെ നീ നുള്ളാൻ
എനിക്കായി തുടുക്കുമീ മലരിനെ മറക്കണോ (മഴക്കാല...)
ആഹഹാ ഏഹെഹേ ലാലലാലാലലാ ലലലാ(2)
ആഹാ എൻ തോളത്ത് മാങ്കനിച്ഛായ
ആകാശഗംഗയെൻ മേനിയെ പുൽകാൻ(2)
വിധിച്ചത് കൊതിച്ചത് കൊതിച്ചത് തരുന്നത്
കഴിഞ്ഞത് മറന്നിടൂ നിനക്കിനി ഞാൻ
കാമൻ മീട്ടും സംഗീതം പ്രേമത്തിൻ സന്ദേശം
തൊടെ തൊടെ തളിർത്തിടും ലത പോലെ പടർന്നിടും(മഴക്കാല...)