പടച്ചോന്റെ കൃപ കൊണ്ടു നിന്നെ കിട്ടി -പൊന്നിന് കട്ടി
നീയുറങ്ങ് കുഞ്ഞുമോനേ
മിഴിനീട്ടി മിഴിനീട്ടി നോക്കുന്നെന്തെ
നോക്കിച്ചിരിക്കുന്നെന്തേ
ബാപ്പാ വരുമേ ഇപ്പം കൊണ്ടു തരുമേയപ്പം
നീയൊന്നുറങ്ങീടല്പ്പം എന്റെ മോനേ
അണീമുത്തു മണിയൊത്ത മോനല്ലേ
എന്റെ ഖല്ബില് കനിതൂകും തേനല്ലേ
കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി-
ക്കരളല്ലെ പുന്നാര മോനല്ലേ
താമര പോലത്തെ നിന് കരത്തില്‍
ഒരു കുഞ്ഞിവളയിട്ടു കാണാനും
കുഞ്ഞരയില്‍ വെള്ളിനൂല്കെട്ടാനും
ഇന്നു കൊതിയുണ്ടു ഗതിയില്ല പൂമോനേ
ഒരുനല്ല കാലം നിന്റുപ്പാനും
വരുമന്നേരം സാധിക്കാമെല്ലാമേ
കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി-
ക്കരളല്ലെ പുന്നാര മോനല്ലേ
പടച്ചോന്റെ കൃപ കൊണ്ടു നിന്നെ കിട്ടി -പൊന്നിന് കട്ടി
നീയുറങ്ങ് കുഞ്ഞുമോനേ
മിഴിനീട്ടി മിഴിനീട്ടി നോക്കുന്നെന്തെ
നോക്കിച്ചിരിക്കുന്നെന്തേ
ബാപ്പാ വരുമേ ഇപ്പം കൊണ്ടു തരുമേയപ്പം
നീയൊന്നുറങ്ങീടല്പ്പം എന്റെ മോനേ - മോനേ...
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page