ആറ്റുവഞ്ചിക്കടവിൽ വെച്ച്
അന്നു നിന്നെ ഞാൻ കണ്ടപ്പോൾ
പാട്ടുവന്നതു പവിഴച്ചുണ്ടിൽ
പാതി നിർത്തിയതെന്താണ് - പാതി
നിർത്തിയതെന്താണ്
(ആറ്റുവഞ്ചി... )
തളിരു മരം ചോട്ടിൽ വച്ചു
തുളസിവെറ്റില നുള്ളുമ്പോൾ (2)
വളകിലുക്കി വഴിയിലെന്നെ വിളിച്ചു
നിർത്തിയതെന്താണ് - വിളിച്ചു
നിർത്തിയതെന്താണ്
(ആറ്റുവഞ്ചി... )
വിരുന്നു വന്നപ്പോൾ അറയിൽ നിന്നും
വിരിഞ്ഞ താമര കണ്ണാലെ
ഒളിഞ്ഞു നോക്കി ഒരു പുതിയ
കഥ പറഞ്ഞതെന്താണ് -കഥ
പറഞ്ഞതെന്താണ്
(ആറ്റുവഞ്ചി... )
കാറ്റു വന്നെന്റെ കതകിൽ തള്ളുമ്പോൾ
ഓർത്തു ഞാൻ നിന്റെ കാലൊച്ച
കാട്ടുചെമ്പകം പൂത്തു നിൽക്കുമ്പോൾ
ഓർക്കും നിന്നുടെ പൂമേനി -ഓർക്കും
നിന്നുടെ പൂമേനി
പാട്ടിലെന്നെ പിടിച്ചു വച്ചതു
നാട്ടിലൊക്കെ പാട്ടായി (2)
പട്ടു തട്ടവും ഇട്ടൊരുനാൾ
കൂടെ വരൂ കൂട്ടായി - കൂടെ
വരൂ കൂട്ടായി
ആറ്റുവഞ്ചിക്കടവിൽ വെച്ച്
അന്നു നിന്നെ ഞാൻ കണ്ടപ്പോൾ
പാട്ടുവന്നതു പവിഴച്ചുണ്ടിൽ
പാതി നിർത്തിയതെന്താണ് - പാതി
നിർത്തിയതെന്താണ്
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page