വിറവാലന് കുരുവീ ഞാനൊരു
കുറിമാനം തന്നെങ്കില്‍
വിറവാലന് കുരുവീ ഞാനൊരു
കുറിമാനം തന്നെങ്കില്‍
മറ്റാരും കാണാതെ നീ
മണിമാരനു നല്‍കാമോ
മറ്റാരും കാണാതെ നീ
മണിമാരനു നല്‍കാമോ
വിറവാലന് കുരുവീ...
കുഞ്ഞാറ്റക്കിളിയെ ഞാനൊരു
കിന്നാരം ചൊന്നെങ്കില്‍
കുഞ്ഞാറ്റക്കിളിയെ ഞാനൊരു
കിന്നാരം ചൊന്നെങ്കില്‍
ചെവിയോടിരു ചെവിയറിയാതെ
അവിടെപോയ് ചൊല്ലാമോ
ചെവിയോടിരു ചെവിയറിയാതെ
അവിടെപോയ് ചൊല്ലാമോ
വിറവാലന് കുരുവീ...
പാടത്തെ കാറ്റെ ഞാനൊരു
പട്ടുറുമാല് തന്നെങ്കില്‍
പാടത്തെ കാറ്റെ ഞാനൊരു
പട്ടുറുമാല് തന്നെങ്കില്‍
തോഴന്റെ പിറകില്‍ ചെന്നാ
തോളത്തതു ചുറ്റാമോ
തോഴന്റെ പിറകില്‍ ചെന്നാ
തോളത്തതു ചുറ്റാമോ
വിറവാലന് കുരുവീ ഞാനൊരു
കുറിമാനം തന്നെങ്കില്‍
മറ്റാരും കാണാതെ നീ
മണിമാരനു നല്‍കാമോ
മറ്റാരും കാണാതെ നീ
മണിമാരനു നല്‍കാമോ
വിറവാലന് കുരുവീ...
മാടത്തി പ്രാവേ നീയാ
മാരനെ കാണുമ്പോള്‍
മാടത്തി പ്രാവേ നീയാ
മാരനെ കാണുമ്പോള്‍
പെരുന്നാളിനു നെയ്ചോറുണ്ണാന്‍
വിരുന്നിനു വിളിക്കാമോ
പെരുന്നാളിനു നെയ്ചോറുണ്ണാന്‍
വിരുന്നിനു വിളിക്കാമോ
വിറവാലന് കുരുവീ ഞാനൊരു
കുറിമാനം തന്നെങ്കില്‍
മറ്റാരും കാണാതെ നീ
മണിമാരനു നല്‍കാമോ
മറ്റാരും കാണാതെ നീ
മണിമാരനു നല്‍കാമോ
വിറവാലന് കുരുവീ...
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page