വിലാസലോലുപയായി
വസന്ത കൗമുദി വന്നു...
കഞ്ചുകമൂരി മാറത്തുപൂശാൻ...
കഞ്ചുകമൂരി മാറത്തുപൂശാൻ
കളഭ കിണ്ണം നീക്കി വച്ചു
(വിലാസ)
വനാന്ത ശീതള നളിനി... നളിനി...
വർണ്ണമനോഹരിയായി....
വനാന്ത ശീതള നളിനി... നളിനി...
വർണ്ണമനോഹരിയായി....
ജലദേവതമാർ ലീലാലോലം...
ജലദേവതമാർ ലീലാലോലം...
നീന്തി നീന്തി നടന്നൂ... മലർന്നു..
നീന്തി നീന്തി നടന്നൂ
(വിലാസ)
രജനീകോകിലമകലെ...അകലെ...
മദകര സംഗീതമരുളി...
രജനീ കോകിലമകലെ...അകലെ...
മദകര സംഗീതമരുളി...
മനസ്സു മുരളും പ്രണയ ലഹരിയിൽ...
മനസ്സു മുരളും പ്രണയ ലഹരിയിൽ..
മദന പൂജക്കൊരുങ്ങീ... ഇന്നിതാ...
മദന പൂജക്കൊരുങ്ങീ...
(വിലാസ)
.
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page