ജീവന്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിന്റെ നാട്ടുകാരീ
പോകരുതേ നീ മറയരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ
എന്റെ സ്വപ്നങ്ങള്‍ തന് വര്‍ണ്ണങ്ങളാണു നീ
എന്റെ സ്വരങ്ങള്‍ക്കു ചാരുതയാണു നീ
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ
നിന്നനുരാഗദീപമണഞ്ഞാല്‍
തുടരുവാനാകുമോ ഈ യാത്ര
പോകരുതേ നീ മായരുതേ
എന്നെ തനിച്ചാക്കി അകലരുതേ... (ജീവന്റെ)
തപസ്സിനൊടുവില്‍ നീ വരപ്രസാദമായ്
എനിക്കു കൈ വന്ന ജന്മ സുകൃതമായ്
ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ്
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്
നിന് കരലാളനമേല്‍ക്കാതിനിയത്
നിശ്ചലമാവുകയായിരിക്കും
പോകരുതേ നീ മായരുതേ
എന്നെ തനിച്ചാക്കി അകലരുതേ... (ജീവന്റെ)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നോവൽ | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2008 |
മൊഹബ്ബത്ത് | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2011 |
ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2019 |