വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു

വെള്ളിചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ്
വള്ളുവനാടൻ പെണ്ണ്
എന്റെ വള്ളികുടിലിനുള്ളിൽ ഇന്നലെ വിരുന്നു വന്നു
വെറുതെ വിരുന്നു വന്നു
വെള്ളിചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ്
വള്ളുവനാടൻ പെണ്ണ്

കാതിലോല കക്കയണിഞ്ഞ് കല്ലുമാല മാറിലണിഞ്ഞ്
കന്നിമണ്ണിൽ കാൽ‌വിരൾ കൊണ്ടവൾ കളം വരച്ചു
ഓ...കളം വരച്ചു
വെള്ളിചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ്
വള്ളുവനാടൻ പെണ്ണ്

നാണമെങ്ങും പൊട്ടി വിരിഞ്ഞു
നാവിൽ നിന്നും മുത്തു കൊഴിഞ്ഞു
കരളിനുള്ളിൽ കൺ‌മുനകൊണ്ടവൾ കവിത കുറിച്ചു
ഓ...കവിത കുറിച്ചു
വെള്ളിചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ്
വള്ളുവനാടൻ പെണ്ണ്

കാറ്റു വന്ന് കിക്കിളി കൂട്ടി
കാട്ടുകൈത കണ്ണുകൾ പൊത്തി
ഓ...കാറ്റു വന്നു കിക്കിളി കൂട്ടി
കാട്ടുകൈത കണ്ണുകൾ പൊത്തി
മാൻ കിടാവേ നീമാത്രമെന്തിനു മറഞ്ഞു നിന്നു
എന്തേ മറഞ്ഞു നിന്നു
വെള്ളിചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ്
വള്ളുവനാടൻ പെണ്ണ്
എന്റെ വള്ളികുടിലിനുള്ളിൽ ഇന്നലെ വിരുന്നു വന്നു
വെറുതെ വിരുന്നു വന്നു

Submitted by Hitha Mary on Sun, 07/05/2009 - 19:24