പേരറിയാത്തൊരു നൊമ്പരത്തെ

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു (2)
മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)

തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപ്പമെന്നുവിളിച്ചു
മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)

മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൌനസം‌ഗീതത്തെ
മാനസമെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)

Submitted by Baiju MP on Sun, 07/05/2009 - 12:42