ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)
നീലാംബരത്തിലെ നീരദകന്യകൾ
നിൻനീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
ആ നീലമിഴികളിൽ ഒരു നവസ്വപ്നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
(ഒരു നിമിഷം)
നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
ഓമലേ എൻമോഹം ഉണർന്നുവെങ്കിൽ
(ഒരു നിമിഷം)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 |
പുതിയ തീരങ്ങൾ | സത്യൻ അന്തിക്കാട് | 2012 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
ഞാൻ പ്രകാശൻ | സത്യൻ അന്തിക്കാട് | 2018 |
Pagination
- Previous page
- Page 6