കൊത്തിക്കൊത്തി മുറത്തിക്കേറി

കൊത്തിക്കൊത്തി മുറത്തിക്കേറി
തഞ്ചിക്കൊഞ്ചി കുറുകി കൂകിപ്പോയ്
കലപില കൂട്ടി കാകളി മീട്ടി കുട്ടിക്കുരുവികൾ
ചിറകിൻ ചിതറിപ്പോയ്
കൊടിയേറ്റം കുഞ്ഞാറ്റപ്പെണ്ണിനു കൂടാൻ കൂട്ടുണ്ടോ
തിന തേടും തില്ലാനപ്രാവിനു പാടാൻ പാട്ടുണ്ടോ
പകൽ വെയിൽ നുരയിടും ഓർമ്മകൾ
പുതിയൊരു സംഗീതമായ്
തിതില്ലാന തക തില്ലാന തക
ധകമിതധിമി തകധിമിതോം (കൊത്തി..)

ആകാശത്താരാരോ അണിയാരത്താരാരോ
പച്ചില്ലമരത്തേലൂയലിലാടും ചാഞ്ചാട്ടം (2)
കണ്ണാടിയിലോളങ്ങൾ കയ്യാങ്കളിമേളങ്ങൾ
കാക്കാലപ്പുള്ളിൻ കഥ കഥകളി മേളങ്ങൾ
തിതില്ലാന തക തില്ലാന തക
ധകമിതധിമി തകധിമിതോം (കൊത്തി..)

മിന്നാരക്കൂടാരം മിഴിയോരകിന്നാരം
ഈ ചില്ലുചിലമ്പിൽ തുള്ളിനടക്കും പൂ‍ക്കാലം (2)
കാണാകണിമേഘങ്ങൾ കാവൽ കിളിനാദങ്ങൾ
പൂപ്പാട്ടിൻ പൂരങ്ങളിലടിമുടിയാടുമ്പോൾ
തിതില്ലാന തക തില്ലാന തക
ധകമിതധിമി തകധിമിതോം (കൊത്തി..)