പണ്ടു കണ്ടാൽ പച്ചപ്പാവം പാവാട പ്പരുവം (2)
ഇന്നു കണ്ടാൽ ഏഴാം ബഹറിലെ സുന്ദരി തൻ ഭാവം(2) [പണ്ടു കണ്ടാൽ...]
മണവാട്ടി മണവാട്ടി (2)
ഇവൾ മദനപ്പൂവനത്തിലെ മാൻകുട്ടി (2) (മണവാട്ടി..)
കല്യാണച്ചെറുക്കനെ കയ്യാംഗ്യം കാട്ടി കാട്ടി
വല്ലാതെ കളിപ്പിച്ച ചുണക്കുട്ടി [പണ്ടു കണ്ടാൽ...]
വാക്കിലും നോക്കിലും വമ്പത്തി (2)
ഇവൾ മൊഞ്ചിലും ചേലിലും മുമ്പത്തി (2)
കള്ളപ്പൂഞ്ചിരിയാലേ കാനേത്തു മാരനെ
കൊല്ലാതെ കൊല്ലണ കൊലക്കത്തി [പണ്ടു കണ്ടാൽ...]
മണിയറയിൽ ഇവൾ എന്തു ചെയ്യും (2)
അരിപ്പോ തിരിപ്പോ കളിച്ചിരിക്കും (2)
മണ്ണാംകട്ടയും കരിയിലയും കൂടി
മക്കത്ത് പോയൊരു കഥ പറയും [പണ്ടു കണ്ടാൽ...]
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page