മൗനങ്ങളേ ചാഞ്ചാടുവാൻ മോഹങ്ങളാം തൂമഞ്ചൽ തരൂ (2)
ദൂരങ്ങളേ തീരങ്ങളിൽ ഓർമ്മകളായാലോലം വരൂ
മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ (2)
ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പൊളും
ഓരോ ചലനം പോലും മധുരാവേശം പകരുമ്പൊഴും
കണ്ണാടിക്കുമ്പിൾ കൺചിമ്മി വാ കല്യാണപ്പൂപ്പന്തൽ മേളങ്ങളേ
മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും
കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും
കാറ്റിന്റെ കയ്യിൽ ഊഞ്ഞാലിടൂ കല്യാണ മുല്ലച്ചിരിപ്പൂക്കളേ ..
Film/album
Year
1983
Singer
Music
Lyricist