രാസലീലയ്ക്കു വൈകിയതെന്തു നീ

രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ
ഹരിചന്ദനക്കുറിവരച്ചില്ലാ കാലിൽ
നവരത്നനൂപുരം ധരിച്ചില്ലാ -
കാലിൽ ധരിച്ചില്ലാ
രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ

കാളിന്ദീപുളിനത്തിൽ കദളീവിപിനത്തിൽ
കൈകൊട്ടിവിളിയ്ക്കുന്നു പൂന്തെന്നൽ
കേശത്തിൽ വനമുല്ല പൂമാല ചൂടിയില്ല
കേശവാ വാർത്തിങ്കളുദിച്ചില്ലാ

പ്രത്യൂഷചന്ദ്രിക നിൻ ചുണ്ടിലുള്ളപ്പോൾ
മറ്റൊരു വെണ്ണിലാവെന്തിനായീ
മറ്റൊരു വെണ്ണിലാവെന്തിനായീ
മണീമുരളീരവ മധുരിതലഹരിയിൽ
തനുവും പാദവുമിളകുന്നൂ
അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാൻ
മലർബാണൻ മാടിവിളിക്കുന്നൂ 
രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ