നൂതനഗാനത്തിൻ യമുനാ തീരത്തിൽ

നൂതനഗാനത്തിൻ യമുനാ തീരത്തിൽ(2) 
നൂപുര ധ്വനികൾ മുഴങ്ങട്ടെ(2) 
നിറയ്കൂ നിങ്ങൾ നിറയ്കൂ - വീണ്ടും 
നിർവൃതി തൻ പാനപാത്രം (2) 
ആ....

പാവന പ്രണയത്തിൻ സങ്കൽപ സാമ്രാജ്യ
ബാദുഷയല്ലോ ഞാൻ - സഖിമാരെ
ബാദുഷയല്ലോ ഞാൻ
ചിരിയ്ക്കൂ ഒന്നു ചിരിയ്ക്കൂ
തങ്കചിലങ്കയും നിങ്ങളും ഒരുപോലെ
ചിരിയ്ക്കൂ ഒന്നു ചിരിയ്ക്കൂ
തങ്കചിലങ്കയും നിങ്ങളും ഒരുപോലെ
ആ.... 
നൂതനഗാനത്തിൻ യമുനാ തീരത്തിൽ
നൂപുര ധ്വനികൾ മുഴങ്ങട്ടെ(2) 

ഇന്നത്തെ രാത്രിയും ചന്ദ്രനും മറയുമ്പോൾ
സുന്ദരീ ഞാനൊരു യാചകൻ
വരട്ടെ അതു വരെ ഞാൻ
എന്റെ ആനന്ദ മകരന്ദം നുകരട്ടെ
ചിരിയ്ക്കൂ ഒന്നു ചിരിയ്ക്കൂ
തങ്കചിലങ്കയും നിങ്ങളും ഒരുപോലെ
ആ.... 
നൂതനഗാനത്തിൻ യമുനാ തീരത്തിൽ
നൂപുര ധ്വനികൾ മുഴങ്ങട്ടെ(2)