ഇന്ദുലേഖ തൻ

ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ
ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ(2)
നിദ്രാസമുദ്രത്തിൻ തീരത്തു നമ്മുടെ
നിശ്ചയതാംബൂലം നടന്നു
(ഇന്ദുലേഖ..)

വെണ്മുകിൽ മാലകൾ തോരണം കെട്ടിയ
സുന്ദരവാസന്ത മണ്ഡപത്തിൽ (വെണ്മുകിൽ)
ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോൾ (2)
ജാതകം കൈമാറി നമ്മൾ
(ഇന്ദുലേഖ..)

വാനവും ഭൂമിയും സാക്ഷികളായ്‌ നിന്നു
വാരിധി തരംഗങ്ങൾ കുരവയിട്ടു (വാനവും)
മോദബാഷ്പത്തിന്റെ വൈഡൂര്യം പതിച്ചുള്ള(2)
മോതിരം കൈമാറി നമ്മൾ
(ഇന്ദുലേഖ..)