കണ്ണീരും സ്വപ്നങ്ങളും

കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
ഇന്നു നിന്റെ മന്ദിരത്തിൻ
സുന്ദരമാം ഗോപുരത്തിൽ
കണ്ണീരും സ്വപ്നങ്ങളും

കണ്മഷിയും കുങ്കുമവും
കരിവളയും വാങ്ങിടുവാൻ (2)
കണ്മണി നീ ഓടി വന്നൂ (2)
പൊൻപണമായ്‌ മുന്നിൽ നിന്നു
കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
കണ്ണീരും സ്വപ്നങ്ങളും

ജീവിതമെന്നാൽ നിനക്കൊരു
മാതളപ്പൂ മലർവനംതാൻ (2)
ജീവിതമീ പാവങ്ങൾക്കോ 
പാദം പൊള്ളും പാഴ്‌മരു താൻ
കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
കണ്ണീരും സ്വപ്നങ്ങളും

താരകങ്ങൾ നിന്റെ കണ്ണിൽ
പ്രേമപൂജാ മാളികകൾ (2)
താഴെ നിൽക്കും എന്റെ കണ്ണിൽ
പാരിൻ ബാഷ്പഭാരമല്ലൊ
കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
കണ്ണീരും സ്വപ്നങ്ങളും