ഒരിക്കലെൻ സ്വപ്നത്തിന്റെ

ഒരിയ്ക്കലെൻ സ്വപ്നത്തിന്റെ
ശരൽക്കാല കാനനത്തിൽ
ചിരിച്ചും കൊണ്ടോടിയോടി
വന്നൂ നീ (ഒരിയ്ക്കലെൻ...)

താമരമിഴിയിൽ ആ.....ആ....
താമരമിഴിയിൽ തിളക്കമുള്ളൊരു
താപസകന്യകയായീ ആ....ആ‍...
നീയന്നു ദേവയാനിയായി
ഞാനന്നു കചനെന്ന കുമാരനായി

രാജകുമാരി നിന്നെ കാത്തു
രാജാങ്കണത്തിൽ ഞാൻ ലാ..ലാ..ലാ.. 
നീയന്നു ജൂല്യറ്റായി
ഞാനന്നു പ്രേമധനൻ റോമ്യോയായി

മാലിനിതന്നുടെ കരയിൽ കൂടെ
മാനിനെതേടി തോഴി ആഹാഹാ...ആ..
നീയന്നു ശകുന്തളയായി
ഞാനന്നു ദുഷ്യന്തനാം മന്നവനായി