പേരാറും പെരിയാറും കളിയാടും നാടേതോ
പേരാറും പെരിയാറും കളിയാടും നാടേതോ
കടലലയും കായലുമേ കഥ പറയും നാടേതോ
കടലലയും കായലുമേ കഥ പറയും നാടേതോ
പേരതിന് മലയാളം - പേരുകേട്ട മലയാളം
പേരതിന് മലയാളം - പേരുകേട്ട മലയാളം
പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ
പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ
പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ
പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ
പണ്ഡിതനാം കവിയേതോ
പേരവനു ഗുരുതുഞ്ചന്‍ - പേരാളും ഗുരുതുഞ്ചന്‍
പേരവനു ഗുരുതുഞ്ചന്‍ - പേരാളും ഗുരുതുഞ്ചന്‍
പദ്മനാഭപാദത്തില് സ്വരരാഗസുധ തൂകി
സല്‍ക്കലയെ സേവിച്ച സംഗീതഗുരുവാരോ
ലാലലാല...ലാലലാല..ലാലലാല...ലാലലാല
പദ്മനാഭപാദത്തില് സ്വരരാഗസുധ തൂകി
സല്‍ക്കലയെ സേവിച്ച സംഗീതഗുരുവാരോ
സംഗീതഗുരുവാരോ
സ്വാതി തിരുനാള്‍ - സ്വാതി തിരുനാള്‍
മഗ്ദലനമേരിയുടെ കണ്ണീരിന് കഥയെല്ലാം
മഞ്ജരിയായ് പാടിയ മലയാള കവിയാരോ
മലയാള കവിയാരോ
വള്ളത്തോള്‍ മഹാകവി - വള്ളത്തോള്‍ മഹാകവി
പേരാറും പെരിയാറും കളിയാടും നാടേതോ
കടലലയും കായലുമേ കഥ പറയും നാടേതോ
പേരതിന് മലയാളം - പേരുകേട്ട മലയാളം
പേരതിന് മലയാളം - പേരുകേട്ട മലയാളം
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page