കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ് കരുതി ഞാൻ
പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)
സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..