ആദിയിൽ.. വചനമുണ്ടായീ
ആ വചനം.. രൂപമായീ
ആദിയിൽ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയിൽ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയിൽ വചനമുണ്ടായീ
പ്രളയജലധിയിൽ പ്രണവരൂപിയായ്(2)
പ്രപഞ്ചശിൽപ്പിയുറങ്ങിയുണർന്നു
ആദിയിൽ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയിൽ വചനമുണ്ടായീ
അശ്രുസമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായി - മുത്തു
ചിപ്പികളുണ്ടായി
കണ്ണുനീർമുത്തിനു പെണ്ണെന്നു പേരിട്ടു
ആ...ആ...ആ..
കണ്ണുനീർമുത്തിന്നു പെണ്ണെന്നു പേരിട്ടു
കാലമാമജ്ഞാതശിൽപി
ആദിയിൽ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയിൽ വചനമുണ്ടായീ
കരയിൽ വന്നവർ വന്നവരതിനെ
കാമവല വീശി (2)
കണ്ണാൽ കാമവല വീശി
കവികൾ പാടി കാണാദ്വീപിലെ (2)
കനകമല്ലോ സ്ത്രീഹൃദയം
ആദിയിൽ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയിൽ വചനമുണ്ടായീ