ദേവഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിച്ചു
നൊമ്പരക്കിളിയുടെ വർണശലാകകൾ
സുന്ദരരാഗമായുയർന്നൂ - വാനിൽ
സുന്ദരരാഗമായുയർന്നൂ
ഒരു തന്ത്രി മാത്രം തൊടുത്ത തൻ തമ്പുരു
ഉയിരോടു ചേർത്തവൻ നടന്നൂ
അരുണോദയത്തിൻ അമ്പല നടയിൽ
അഗ്നിവിളക്കായ് എരിഞ്ഞൂ
ദേവഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിച്ചു
നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ടു ലോകം
പുഞ്ചിരിയാണെന്നു പറഞ്ഞൂ
ഗദ്ഗദം ശാരീരശുദ്ധിയായ് കരുതീ
കണ്ണുനീർ ഭാവമായ് കരുതീ
ദേവഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിച്ചു
നൊമ്പരക്കിളിയുടെ വർണശലാകകൾ
സുന്ദരരാഗമായുയർന്നൂ - വാനിൽ
സുന്ദരരാഗമായുയർന്നൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page