ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ 
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

നാലുനിലപന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി 
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു 
കുണുങ്ങിനിന്നു - മുന്നിൽ കുണുങ്ങിനിന്നു
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ 
താളമാണവൾ ജീവരാഗമാണവൾ
താലിചാർത്തും ഞാനവൾക്കീ നീലരാവിൽ 
താലിചാർത്തും - ഞാനീ നീലരാവിൽ

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ 
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ