ആ..... ആ.... ആ....
കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്
കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്
കുങ്കുമപ്പൂവുകള്‍ പൂത്തു
മാനസമാം മണിമുരളി - ഇന്ന്
മാദകസംഗീതമരുളി... ആ...
മാനസമാം മണിമുരളി - ഇന്ന്
മാദകസംഗീതമരുളി
പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്
പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്
കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി
രാജകുമാരന് വന്നുചേര്‍ന്നു
കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്
കുങ്കുമപ്പൂവുകള്‍ പൂത്തു
മുന്തിരിവീഴുന്നവനിയില്‍ - പ്രേമ
പഞ്ചമിരാത്രിയണഞ്ഞു
ആ....മുന്തിരിവീഴുന്നവനിയില്‍ - പ്രേമ
പഞ്ചമിരാത്രിയണഞ്ഞു
മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍
മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍
കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി
രാജകുമാരീ വന്നു ചേര്‍ന്നു
കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്
കുങ്കുമപ്പൂവുകള്‍ പൂത്തു
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page