തേടിത്തേടി ഞാനലഞ്ഞു
പാടി പാടി ഞാൻ തിരഞ്ഞു
ഞാൻ പാടിയ സ്വരമാകെ
ചൂടാത്ത പൂവുകളായ്
ഹൃദയം തേടും ആശകളായ്
(തേടിത്തേടി..)
എവിടെ നീ എവിടെ നിന്റെ മനസ്സാം
നിത്യമലർക്കാവെവിടെ
എൻ നാദം കേട്ടാലുണരും
നിൻ രാഗക്കിളിയെവിടെ
എൻ സ്വരത്തിലലിയാൻ കേഴും
നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ
നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ...എവിടെ...എവിടെ
(തേടിത്തേടി..)
ഏതോ വിളികേൾക്കാൻ മടിയായേതോ
കളിയരങ്ങിലാടുകയോ
ഓടിവരാനാകാതേതോ
വാടിയിൽ നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും
എന്റെ വേണു തളരുകയോ.. തളരുകയോ
എന്റെ വേണു തളരുകയോ..തളരുകയോ.. തളരുകയോ...തളരുകയോ
(തേടിത്തേടി..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page