ഒരു മലയുടെ താഴ്വരയില്
ഒരു കാട്ടാറിന് കരയില്‍
താമസിക്കാന്‍ മോഹമെനിക്കൊരു
താപസനെപ്പോലെ - ഒരു
താപസനെ പ്പോലെ
(ഒരു മലയുടെ ..)
ആയിരം പൂക്കള്‍തന്‍ സൌരഭ പൂരം
ആയിരം കിളികള്തന് പ്രേമഗാനം
അലതല്ലുമ്പോല് ആ വനഭൂവില്‍
അലയാനെനിക്കൊരു മോഹം
(ഒരു മലയുടെ ..)
കാലമാകും കലമാനുറങ്ങും
കേളീമലര്വനമാണവിടം
ദു:ഖിതരാകും നരരറിയാത്തൊരു
സ്വര്‍ഗീയശാന്തി നിലയം
(ഒരു മലയുടെ ..)
മരവുരി ചുറ്റിയ കാടുകള്‍ ചൊല്ലും
മര്മരമന്ത്രം കേള്‍ക്കാന്‍
പുലരിക്കാറ്റോടൊപ്പം പോയി
പൂജാമലരുകള്‍ നുള്ളാം
(ഒരു മലയുടെ ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page