പ്രേമസ്വപ്നത്തിൻ ദേഹമടക്കിയ
പ്രേതകുടീരത്തിൻ വാതിലിൽ
പൊട്ടിക്കരയുന്ന ശ്രാവണചന്ദ്രിക
പുഷ്പം വിതറുവാൻ വന്നു - വീണ്ടും
പുഷ്പം വിതറുവാൻ വന്നു
ഓ.....ഓ......
കൂപ്പുകൈ മൊട്ടുമായ് നക്ഷത്രകന്യകൾ
വീർപ്പുമടക്കി നോക്കുമ്പോൾ
പാതിരാപ്പക്ഷിതൻ ഗദ്ഗദം മാത്രമീ -
പാരും വാനും കേട്ടില്ല
ഓ....ഓ.......
കല്ലറവാതിലിൽ വർഷാന്തസന്ധ്യകൾ
കണ്ണുനീർ കൈത്തിരി വയ്ക്കുമ്പോൾ
മന്ദം മന്ദമീ അസ്ഥിമാടത്തിന്റെ
നെഞ്ചിൻ സ്പന്ദനം കേൾക്കും നിങ്ങൾ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5