മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന് മണിയറയില്‍
ചിന്ത തന്റെ പൊന്വിളക്കിന് തിരിതാഴ്ത്തുന്നു -
തിരി താഴ്ത്തുന്നു
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന് മണിയറയില്‍
ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ
നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന് മണിയറയില്‍
ചന്ദ്രശാലയില്‍ വന്നിരിയ്ക്കും മധുരസ്വപ്നമേ - ഞാന്‍
നിന് മടിയില്‍ തളര്‍ന്നൊന്നു മയങ്ങീടട്ടേ
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന് മണിയറയില്‍
ചേതനതന്‍ ദ്വാരപാലകർ ഉറങ്ങുന്നു
ഹൃദയഭാരവേദനകള് വിരുന്നുകാര് പിരിഞ്ഞുവല്ലോ
പ്രേമസാഗര ദേവതയാം മണിക്കിനാവേ - എന്നെ
താമരക്കൈവിരലിനാല്‍ തഴുകിയാട്ടെ
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന് മണിയറയില്‍
ചിന്ത തന്റെ പൊന്വിളക്കിന് തിരിതാഴ്ത്തുന്നു -
തിരി താഴ്ത്തുന്നു
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന് മണിയറയില്‍
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page