പ്രാണന്റെ പ്രാണനിൽ പ്രേമപ്രതീക്ഷതൻ
വീണ മുറുക്കിയ പാട്ടുകാരാ (2)
പാടാൻ തുടങ്ങും മുമ്പെന്റെ മണിവീണ
പാടേ തകർത്തു നീ എങ്ങു പോയി (2)
ഒാളം തുളുമ്പുമീ കണ്ണീർ ചമച്ചൊരീ -
കാളിന്ദീ തീരത്തെ കൽപ്പടവിൽ (2)
സുന്ദര സ്വപ്നത്താൽ എന്നും നിനക്കൊരു -
മന്ദാരമാല ഞാൻ കോർത്തിരിക്കും (2)
എത്ര വസന്തങ്ങൾ എത്ര ശിശിരങ്ങൾ
പൊട്ടിച്ചിരിച്ചു കടന്നു പോയി (2)
എൻപ്രേമ പൂജതൻ പുഷ്പങ്ങൾ വാങ്ങുവാൻ
എന്നിട്ടും വന്നില്ലെൻ കൂട്ടുകാരൻ (2)
പ്രാണന്റെ പ്രാണനിൽ പ്രേമ പ്രതീക്ഷതൻ
വീണ മുറുക്കിയ പാട്ടുകാരാ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page