പച്ചമലപ്പനംകുരുവി ഏയ്...
എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ
മഷിനോട്ടത്തിൽ കണ്ടോ
(പച്ചമല...)
ചന്ദനമരം കടഞ്ഞെടുത്തുള്ള വടിവും
സിന്ദൂരപ്പൊട്ടുതൊട്ട ചന്തമുള്ള മുഖവും
മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും
മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ
(പച്ചമല...)
വടമലക്കുന്നുകളിൽ വാകപൂത്ത കാലം
കുടിലിൽനിന്നൊരുനാളിൽ വഴക്കിട്ടുപിരിഞ്ഞു
വൈകാശിവെയിലിലും തോരാത്തമഴയിലും
താനാക തേടിത്തേടി കുറത്തി ഞാനലഞ്ഞൂ
(പച്ചമല...)
തെന്മലച്ചരുവിങ്കൽ തെച്ചിവനം പൂത്തു
തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു
പാച്ചോറ്റിമലർമുഖം പവിഴച്ചുണ്ടെവിടെ
പണ്ടെന്നെ വിട്ടുപോയ പൊൻകുറവനെവിടേ
(പച്ചമല...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page