എൻ സ്വരം പൂവിടും ഗാനമേ (2)
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ (എൻസ്വരം)
ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം (2)
വിരൽ മുന തഴുകും നവരാഗമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം)
ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ (2)
കരളുകളുരുകും സംഗീതമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)