മേലേ മാനത്ത് താരകൾ

മേലേ മാനത്തു താരകൾ മിന്നുന്നു

ഓര്‍മകളുണരുന്നു മനമുരുകുന്നു

പ്രിയനേ നീ എന്നു വരും

നിഴലായ് ഞാൻ കൂടെ വരാം

കുളിര്‍ മഞ്ഞിൻ കാറ്റായ് തഴുകാമോ  (മേലേ...)

 

ചെമ്മാനം പൂത്തപ്പോൾ ചാരെ വന്നു നീ മെല്ലേ

സ്നേഹാര്‍ദ്രഗീതം പാടി വെൺ തിങ്കളായ് നിന്നു

കനവുണരും രാവുകളിൽ..ഒരു പൂക്കാലം നീ തന്നില്ലേ

പ്രിയമുണരും വാക്കുകളാൽ ഒരു പ്രണയ താഴ്‌വര തീര്‍ത്തില്ലേ

ഓര്‍മ്മകൾ തൻ വേദനയിൽ..പ്രിയ രൂപം തേളിയുന്നു

നിൻ സ്വരമെൻ കാതിൽ കേൾക്കുന്നു

പ്രിയനേ നീ എന്നു വരും..നിഴലായ് ഞാൻ കൂടെ വരാം

കുളിര്‍ മഞ്ഞിൻ കാറ്റായ് തഴുകാമോ (മേലേ...)

 

പാതിരാ പൂക്കളാൽ കോര്‍ത്തൊരുക്കി പൂത്താലി

നീലരാവിൽ ചാര്‍ത്തി നീയെൻ മഴമുകിൽ വര്‍ണ്ണനായ

ഒരു നാളും മായാതുണരും സ്വപ്‌നങ്ങൾ നീ തീര്‍ത്തില്ലേ

ഹൃദയത്തിൽ താരാട്ടിൻ താളത്തിലുറങ്ങീല്ലേ

പോയ് മറഞ്ഞ നാളുകളെൻ മനതാരിൽ നൊമ്പരമായ്

മിഴിനീരാലിന്നും തേടുന്നു

പ്രിയനേ നീ എന്നു വരും..നിഴലായ് ഞാൻ കൂടെ വരാം

കുളിര്‍ മഞ്ഞിൻ കാറ്റായ് തഴുകാമോ  (മേലേ...)