നീരാട്ട് കഴിഞ്ഞോ കണ്ണാ

നീരാട്ട് കഴിഞ്ഞോ കണ്ണാ ഉടയാടയണിഞ്ഞോ കണ്ണാ (2)
പാലൂട്ട് കഴിഞ്ഞോ കണ്ണാ
പൊൻ പുലരൊളിയിലെൻ ശ്യാമവർണ്ണനെ
കണികാണണം
(നീരാട്ട്...)

ആരെയോ തേടി കണ്ണാ ആരെയോ തേടി കണ്ണാ (2)
ആരെയോ തേടി അമ്പലത്തിനു ചുറ്റും
ഓടിവരുന്നൂ നീ മണിവർണ്ണാ
പൂവുടലോ പുല്ലാങ്കുഴലോയിത്
യാദവഗോകുല മായകളോ
(നീരാട്ട്..)

വാകച്ചാർത്ത് കഴിഞ്ഞാൽ കണ്ണാ
മണ്ഡപത്തിൽ വരുമോ കണ്ണാ
നിന്നെ മനസ്സിൽ കണ്ടെഴുതിയ കവിത കേട്ടിടുമോ
മനസ്സിൽ കണ്ടെഴുതിയ കവിത കേട്ടിടുമോ
പിന്നെ ഞാൻ ശ്രീകോവിൽ നടയിൽ പാടുമ്പോൾ
ശ്രുതി ചേർത്തു തരുമോ
നിന്റെ ഓടക്കുഴൽ തരുമോ
(നീരാട്ട്..)