കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
കാതോടു കാതോരം തേനൊലിയൊലിയല്ലേ
കണ്ണോടുകണ്ണോരം നീ കണിമലരല്ലേ
കാതോടു കാതോരം തേനൊലിയൊലിയല്ലേ
അകലെയേതോപൂവനിയിൽ വിരിഞ്ഞുവെന്നാലും
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
താരണിഞ്ഞും തളിരണിഞ്ഞുമോർമ്മയിൽ
ഓമനയായൊഴുകിവന്നതാണു നീ
താരണിഞ്ഞും തളിരണിഞ്ഞുമോർമ്മയിൽ
ഓമനയായൊഴുകിവന്നതാണു നീ
വേനൽപൊയ്കയിൽ വേരറ്റുനീന്തും
നീരാമ്പൽ കുരുന്നെങ്കിലും
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
കാതോടു കാതോരം തേനൊലിയൊലിയല്ലേ
ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും
ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും
താനെ മുകിൽവാനംനിന്നെ തേടിവന്നാലും
നീറും മരുവായിമനം തേങ്ങിടും കിളിയേ
കാതോടു കാതോരം തേനൊലിയൊലിയല്ലേ
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
അകലെയേതോപൂവനിയിൽ വിരിഞ്ഞുവെന്നാലും
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
Film/album
Year
1983
Singer
Music
Lyricist