ഒരു പ്രേമഗാനം പാടീ ഇളം

ഒരു പ്രേമഗാനം പാടി ഇളംതെന്നലെന്നെയുണർത്തീ
ഒരു പ്രേമഗാനം പാ‍ടി ഇളംതെന്നലെന്നെയുണർത്തീ
ഇതളിൽ മിഴിനീർകണികയുമായ്
എൻ മലരേ നീയിനിയും ഉണർന്നില്ലേ

മുളം‌കാടുറങ്ങും രാവിൽ എൻ കിനാവിൻ വള്ളിക്കുടിലിൽ

ഒരു കുടം തേനുമായ് പൂനിലാബിന്ദുപോൽ
വിരുന്നുവരും വനകന്യകേ
കടമിഴിയാൽ കഥപറയും
നീ എൻ ജീവന്റെ രാഗമല്ലേ
ഒരു പ്രേമഗാനം പാടി ഇളംതെന്നലെന്നെയുണർത്തീ

മഞ്ഞിൻ‌ചേലചുറ്റിയ കാവിൽ നിറമാലചാർത്തും രാവിൽ

തളിരിളം കുമ്പിളിൽ ചെമ്പനീർ പൂവുമായ്
ഒരുങ്ങിവരും സൗന്ദര്യമേ
കാൽ‌വിരലാൽ കളമെഴുതും
നീയെൻ മനസ്സിൻ താളമല്ലേ
ഒരു പ്രേമഗാനം പാ‍ടി ഇളംതെന്നലെന്നെയുണർത്തീ
ഇതളിൽ മിഴിനീർകണികയുമായ്
എൻ മലരേ നീയിനിയും ഉണർന്നില്ലേ
ഒരു പ്രേമഗാനം പാടി ഇളംതെന്നലെന്നെയുണർത്തീ

Submitted by Manikandan on Tue, 06/23/2009 - 10:19