അനുരാഗമേ നിൻ വീഥിയിൽ
മലർതൂകി നീ തഴുകാതിനീ
വെടിയൂ നീയെന്നെ എൻപാതയിൽ
വെടിയൂ നീയെന്നെ നിന്നോർമ്മയിൽ
അനുരാഗമേ നിൻ വീഥിയിൽ
ഒരു മോഹമായ് ഒഴുകുന്നു ഞാൻ
അനുരാഗമേ നിൻ വീഥിയിൽ
വെറും ഭൂമിയിൽ അലയുന്നു ഞാൻ
ഉയരങ്ങളിൽ പുലരുന്നു നീ
തവ വാനിലേയ്ക്കുയരാനിവൻ
അനർഹൻ, സഖീ മറന്നേയ്ക്കു നീ
അനുരാഗമേ നിൻ വീഥിയിൽ
ഒരു മോഹമായ് ഒഴുകുന്നു ഞാൻ
അനുരാഗമേ നിൻ വീഥിയിൽ
നിനയല്ലഞാൻ നിറമല്ലഞാൻ
പ്രിയമുള്ള നിൻ നിഴലാണുഞാൻ
തവ ജീവനിൽ വിരിയാനിവൾ
അരുളേണമേ അനുവാദം നീ
അനുരാഗമേ നിൻ വീഥിയിൽ
മലർതൂകി നീ തഴുകാതിനീ
വെടിയൂ നീയെന്നെ എൻ പാതയിൽ
വെടിയൂ നീയെന്നെ നിന്നോർമ്മയിൽ
അനുരാഗമേ നിൻ വീഥിയിൽ
ഒരു മോഹമായ് ഒഴുകുന്നു ഞാൻ
അനുരാഗമേ നിൻ വീഥിയിൽ