പാഞ്ചജന്യം മുഴക്കൂ കൃഷ്ണാ
പാണ്ഡവരഥം തെളിക്കൂ കൃഷ്ണാ
പാഞ്ചജന്യം മുഴക്കൂ
ഭഗവദ് ഗീതോപദേശം നൽകൂ കൃഷ്ണാ
ഭാരതയുദ്ധം നയിക്കൂ ഈ
ഭാരതയുദ്ധം നയിക്കൂ
പാഞ്ചജന്യം മുഴക്കൂ
ധർമ്മക്ഷേത്രമേ കുരുക്ഷേത്രമേ നീ
കർമ്മയോഗത്തിൻ കൈകളിൽ കണ്ടൊരു
ഗാണ്ഡീവമെവിടെ ഗാണ്ഡീവം
മരിക്കുമധർമ്മത്തിൻ അന്ത്യനിശ്വാസങ്ങളിൽ
ചിറകടികടിച്ചുയർന്ന നിൻ കൊടിയെവിടെ
എവിടെ ഇന്നെവിടെ
ദ്വാപരയുഗം നശിച്ചു ദ്വാരക മുങ്ങിമരിച്ചു
ദ്വാപരയുഗം നശിച്ചു
കലിയുഗത്തിൻ കൗമാരത്തിൻ
കൗരവർ വീണ്ടും ജനിച്ചു
കൗരവർ വീണ്ടും ജനിച്ചു
പുരുഷാർത്ഥങ്ങൾ വലിക്കും തേരിൽ
പുതിയ കുരുക്ഷേത്രഭൂവിൽ
വില്ലും ശരവും താഴത്തു വെച്ചുവോ
വീണ്ടും ഭാരതപൗരൻ
അർജുന ശരകൂടമെവിടെ
അച്യുതസംഗീതമവിടെ
Film/album
Singer
Music
Lyricist