വൈക്കത്തഷ്ടമി നാളിൽ

വൈക്കത്തഷ്‌ടമി നാളിൽ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു (2)
വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ
വളകിലുക്കം കേട്ടു..(വൈക്കത്തഷ്‌ടമി)

വളകിലുക്കിയ സുന്ദരിയന്നൊരു
മന്ത്രവാദിയെ കണ്ടു..
ജാലക്കാരന്റെ പീലിക്കണ്ണിൽ
നീലപ്പൂവമ്പു കണ്ടു..
നീലപ്പൂവമ്പു കണ്ടു..(വൈക്കത്തഷ്‌ടമി)

ആറിനക്കരെ നീന്തിക്കേറാൻ
താറുടുത്തു ഞാൻ നിൽക്കുമ്പോൾ
സരിഗമത്തോണി തുഴഞ്ഞുവന്നവൾ
സത്യവതിയെപ്പോലെ..

വഞ്ചിയിൽ വെച്ചു മായക്കാരൻ
മഹർഷിയായി തീർന്നു (2).
അന്നു തൊട്ടെന്റെ മനസ്സിനുള്ളിൽ
അഷ്‌ടമികേളി തുടങ്ങി..
അഷ്‌ടമികേളി തുടങ്ങി.. (വൈക്കത്തഷ്‌ടമി)