സന്ധ്യ മയങ്ങും നേരം

സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു
എനിക്കെന്തു നൽകാൻ വന്നു
സന്ധ്യമയങ്ങും നേരം

കാട്ടുതാറാവുകൾ ഇണകളെ തിരയും
കായലിനരികിലൂടെ.. 
കടത്തുതോണികളിൽ ആളെ കയറ്റും
കല്ലൊതുക്കുകളിലൂടെ..
തനിച്ചുവരും താരുണ്യമേ. -എനിക്കുള്ള
പ്രതിഫലമാണോ നിന്റെ നാണം..
നിന്റെ നാണം..
സന്ധ്യമയങ്ങും നേരം 

കാക്ക ചേക്കേറും കിളിമരത്തണലിൽ
കാതരമിഴികളോടെ..
മനസ്സിന്നുള്ളിൽ ഒളിച്ചുപിടിക്കും
സ്വപ്‌ന രത്നഖനിയോടെ...
ഒരുങ്ങിവരും സൗന്ദര്യമേ -എനിക്കുള്ള
മറുപടിയാണോ നിന്റെ മൗനം..
നിന്റെ മൗനം...

സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു
എനിക്കെന്തു നൽകാൻ വന്നു
സന്ധ്യമയങ്ങും നേരം

.