മനയ്ക്കലെ തത്തേ

മനയ്‌ക്കലെ തത്തേ..മറക്കുട തത്തേ..
മനയ്‌ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ
പോകണം പോൽ (മനയ്‌ക്കല..)

പൊന്നാറ്റിൽ പാടിത്തുടിച്ചുകുളിച്ചോ നീ
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ
ചന്ദനക്കോടിയെടുത്തോ (പൊന്നാറ്റിൽ..)
ശംഖുഞൊറിതറ്റുടുത്തോ
ശ്രീദേവിയെ തൊഴുതോ
ശംഖുഞൊറിതറ്റുടുത്തോ
ശ്രീദേവിയെ തൊഴുതോ
ഇളംനീരും തേൻ‌പഴവും നേദിച്ചോ
(മനയ്‌ക്കല..)

താലത്തിൽ അഷ്‌ടമംഗല്യമെടുത്തോ നീ
പവിഴവിളക്കിൻ തിരി തെറുത്തോ
പൊൻവള കയ്യിലണിഞ്ഞോ (താലത്തിൽ..)
പാലയ്‌ക്കാമാലയണിഞ്ഞോ
പ്രാണപ്രിയനെ കണ്ടോ
ദശപുഷ്‌പം കൊണ്ടുപോയി ചൂടിച്ചോ
(മനയ്‌ക്കല..)