ഒരു സ്വപ്നത്തിൻ മഞ്ചലെനിയ്ക്കായ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്
ഒരുക്കുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ
വിടര്ത്തുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി
(ഒരു സ്വപ്നത്തിന്‍..)

നിറങ്ങള്‍ മങ്ങി നിഴലുങ്ങള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങീ
നിതാന്ത ദുഃഖ കടലില്‍ ചുഴിയില്‍
നിന്‍ പ്രിയതോഴന്‍ മുങ്ങീ
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരം പകരൂ ഒരിക്കല്‍ക്കൂടി
(ഒരു സ്വപ്നത്തിന്‍..)

ഒരു കൊച്ചഴിയായ്‌ മമമിഴിനീരിന്‍
കടലില്‍ നീ ഒന്നുയരൂ
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസം പോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍മുനയുടെ
കവിത പകരൂ ഒരിക്കല്‍ക്കൂടി
(ഒരു സ്വപ്നത്തിന്‍..)