വൃന്ദാവനം ഇതു വൃന്ദാവനം
ചന്ദ്രശിലാകന്യകകൾ സ്വർണ്ണജലക്കുട നിവർത്തും
വൃന്ദാവനം ഇതു വൃന്ദാവനം
മണ്ണിന്റെ മടിയിൽ നിന്നു
പൊന്നരുവികളോടി വരും
വൃന്ദാവനം ഇതു വൃന്ദാവനം
പ്രേമകലയിൽ ബിരുദം നേടിയ
ഹൈമവതീ നിന്റെ
കാതിലീ പൂക്കൾ ചൊല്ലിയതേതു രഹസ്യം
ഏതു രഹസ്യം
പുഷ്പദലക്കുമ്പിളുമായ് പാൽപ്പുഴയിൽ നീരാടും
അപ്സരസ്സുകൾ പറഞ്ഞു തന്ന
പ്രണയരഹസ്യം പ്രണയരഹസ്യം
ഞാനതു കേട്ടു സഖീ ഞാനതു കേട്ടു
നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു(വൃന്ദാവനം ...)
പ്രാണഹർഷം ഞൊറിഞ്ഞുടുത്തൊരു
പ്രേമവതീ നിന്നെ
പാതിരാക്കുളിരിൽ മുക്കിയതേതു വികാരം
ഏതു വികാരം
സ്വപ്നമദം ചൂടി വരും കാമുകന്റെ
മെയ് പൊതിയും
വിപ്രലംഭശൃംഗാരത്തിൻ മധുരവികാരം
ഞാനതു കണ്ടൂ
സഖീ ഞാനതു കണ്ടൂ
നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു(വൃന്ദാവനം ...)