ഭഗവാൻ ഭഗവത്ഗീതയിൽ പാടി

ഭഗവാൻ ഭഗവത്ഗീതയിൽ പാടി..
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..
കൗരവരിന്നും ചൂതിൽ ജയിപ്പൂ ...കൃഷ്ണാ നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..

കർണ്ണൻ മകനെന്നറിയും കുന്തി
കണ്ണീരു കുടിക്കുന്നു...കണ്ണീരു കുടിക്കുന്നു...
ദ്രൗപദിയിന്നും പ്രാർത്ഥിക്കുന്നു..
ദ്രൗപദിയിന്നും പ്രാർത്ഥിക്കുന്നു
കൃഷ്ണാ നീയെവിടെ... എവിടെ...
കൃഷ്ണാ.. നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..

അഹന്തയിന്നും സിംഹാസനത്തിൽ
അർജ്ജുനനോ കാട്ടിൽ ...അർജ്ജുനനോ കാട്ടിൽ..
സത്യത്തിനിന്നും ശരശയ്യ മാത്രം..
സത്യത്തിനിന്നും ശരശയ്യ മാത്രം
കൃഷ്ണാ നീയെവിടെ... എവിടെ...
കൃഷ്ണാ.. നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..

 

 

 

.